പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായാ പുതുച്ചേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി പ്രമറ്റൊരു പാർട്ടി എംഎൽഎ കൂടി രാജിവെച്ചു. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനോടുള്ള അതൃപ്തി ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ എ ജോൺ കുമാർ ആണ് ചൊവ്വാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ചത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയിൽ ഗാന്ധിയുടെ ഷെഡ്യൂൾ സന്ദർശനത്തിന് മുന്നോടിയായി പാർട്ടി വിടുന്ന നാലാമത്തെ കോൺഗ്രസ് നിയമസഭാംഗമാണ് കാമരാജ് നഗർ നിയോജകമണ്ഡലത്തിലെ എംഎൽഎ ആയിരുന്ന കുമാർ.അദ്ദേഹം കൂടി രാജിവച്ചതോടെ കേന്ദ്രഭരണ പ്രദേശത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ ശക്തി 30 എംഎൽഎമാരുടെ സഭയിൽ 10 ആയി കുറഞ്ഞു.
നേരത്തെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ച പുതുച്ചേരി ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു പ്രാദേശിക നിയമസഭാംഗം സ്ഥാനവും രാജിവച്ചിരുന്നു.കഴിഞ്ഞ മാസം സംസ്ഥാന പിഡബ്ല്യുഡി മന്ത്രി എ നമശിവയം സംസ്ഥാന മന്ത്രിസഭയിൽ നിന്നും നിയമസഭയിൽ നിന്നും രാജിവച്ചിരുന്നു. കോൺഗ്രസ് നിയമസഭാംഗമായ ഇ തീപൈന്താനും രാജിവച്ചു. അതേസമയം നാളെ രാഹുൽ ഗാന്ധി പുതുച്ചേരി സന്ദർശിക്കാനിരിക്കെയുള്ള എംഎൽഎയുടെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.
Discussion about this post