പുതുച്ചേരിയിലെ നിയമസഭയിൽ നിന്ന് മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന് സൂചന നൽകി ബിജെപി നേതാവ് നിർമ്മൽ കുമാർ സുരാന. ഇതോടെ വി നാരായണസാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടി വരില്ലെന്നും അദ്ദേഹം വാദിച്ചു. നിയമസഭയിൽ നിന്ന് രാജിവെക്കുമെന്ന് അവകാശപ്പെടുന്ന മൂന്ന് കോൺഗ്രസ് എംഎൽഎമാരുടെ പേര് നൽകാൻ സുരാന വിസമ്മതിച്ചു.
“എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. അവർക്ക് നാരായണസാമിയോട് അതൃപ്തിയുണ്ട്, അവർ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നു. നൂറു ശതമാനം അവർ രാജിവയ്ക്കും”, അദ്ദേഹം പറഞ്ഞു.സഭയിൽ നിന്ന് പുറത്തുപോയ നാല് കോൺഗ്രസ് എംഎൽഎമാരിൽ രണ്ടുപേർ – എ നമശിവായം, ഇ തിപ്പൈന്തൻ എന്നിവർ ഇതിനകം ബിജെപിയിൽ ചേർന്നിട്ടുണ്ട്.
സുധാകരൻ പേപ്പട്ടിയെ പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറി : കെ.കെ രാഗേഷ്
മറ്റ് രണ്ട് കോൺഗ്രസ് എംഎൽഎമാരായ മല്ലടി കൃഷ്ണ റാവു, എ ജോൺ കുമാർ എന്നിവർ ജെ പി നദ്ദയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ചേരുമെന്ന് നിർമ്മൽ കുമാർ സുരാന പറഞ്ഞു. ഇരുവരും ബിജെപിയിൽ ചേരും. അവർ ഞങ്ങളുടെ നേതൃത്വവുമായി സംസാരിക്കുന്നു, ”ബിജെപിയുടെ കർണാടക യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ സൂരന പി ടി ഐയോട് പറഞ്ഞു.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തമിഴ്സായ് സൗന്ദരരാജൻ നിയമസഭ സെക്രട്ടേറിയറ്റിന് വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിനായി ഫെബ്രുവരി 22 ന് സഭ വിളിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
Discussion about this post