തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5843 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 295 പേരുടെ ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 13 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 58606 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
65968 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ടെസ്റ്റ് പോസറ്റിറ്റിവിറ്റി നിരക്ക് 7.05 ശതമാനമാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് വരുകയാണ്. ഒരാഴ്ചയില്‍ 5.8 ശതമാനം രോഗികളുടെ കുറവാണുണ്ടായത്.
കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍കോട് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Discussion about this post