കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി മാത്യു (74) ആണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.കൊന്നത്തടി ഭാഗത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പാസ്റ്റര്‍ പീഡിപ്പിച്ച വിവരം കുട്ടി അമ്മയെ അറിയിച്ചു. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് പോലീസ് ഇന്‍സ്പെക്ടര്‍ സി. ബിനുകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ എബി ജോര്‍ജ്ജ്, എ.എസ്.ഐ വേണുഗോപാലന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ മനാഫ്, എ.ഒ.പ്രമോദ്, കെ.ആര്‍. പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post