മുംബൈ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ ജയന്തി ആഘോഷിച്ച് ഡി വൈ എഫ് ഐ. ഫെബ്രുവരി 19 നായിരുന്നു ഡിവൈഎഫ്‌ഐയുടെ ശിവാജി ജയന്തി ആഘോഷം. ആഘോഷങ്ങളുടെ ഭാഗമായി ഡി വൈ എഫ് ഐ കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഡി വൈ എഫ് ഐയുടെ ശിവജി ജയന്തി ആഘോഷങ്ങൾ രാജ്യമെമ്പാടും ട്രോളുകൾക്ക് വഴി വെച്ചു. കേരളത്തിൽ ശിവാജിയുടെ ചിത്രമുള്ള കൊടി കീറിക്കളയുന്നവരാണ് ശിവാജിയുടെ പെയിന്റിംഗ് മത്സരം നടത്തുന്നതെന്ന പരിഹാസം ഡി വൈ എഫ് ഐക്കെതിരെ ഉയർന്നു.
അതേസമയം ശിവാജി മതേതര പുരോഗമന ഭരണാധികാരിയാണെന്ന ന്യായീകരണവുമായി ഡിവൈഎഫ്‌ഐ നേതാക്കൾ രംഗത്തെത്തി. ശിവാജി സ്ഥാപിച്ചത് എന്ത് രാഷ്ട്രമാണെന്നും അതിന്റെ പേരെന്താണെന്നുമുള്ള ചോദ്യത്തിന് മറുപടി പറയാൻ മടിച്ച ഡി വൈ എഫ് ഐ നേതാക്കളുടെ നിസ്സഹായതയും സാമൂഹിക മാധ്യമങ്ങൾ ആഘോഷമാക്കി.
Discussion about this post