ഡൽഹി: ഹത്രാസ് സംഭവത്തിന്റെ പേരിൽ കലാപത്തിന് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ഷഹീൻ ബാഗിലെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളിൽ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധന നടത്തുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് വിവരം.
കലാപത്തിന് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് മലയാളികളായ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.
കലാപത്തിന് ഗൂഢാലോചന നടത്തുകയും ഇതിനായി വിദേശത്ത് നിന്നും പണപ്പിരിവ് നടത്തുകയും ചെയ്ത കേസിൽ നേരത്തെ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ റൗഫ് ഷെരീഫും അറസ്റ്റിലായിരുന്നു. നിലവിൽ ഇയാൾ യുപി പൊലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം ഇന്ന് നടന്ന പരിശോധനയിൽ നിരവധി ലഘുലേഖകള്‍, സിഡികള്‍, ഡിവിഡികള്‍, പെന്‍ ഡ്രൈവുകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ പിടികൂടിയതായാണ് സൂചന.
Discussion about this post