ചെന്നൈ: ഡി എം കെയുടെ അടിസ്ഥാന ആശയം ഹിന്ദു വിരുദ്ധമെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ് ജനത ഡി എം കെ സഖ്യത്തെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
തമിഴ്നാടിന്റെ ആത്മാവ് കാണാൻ ബിജെപിക്ക് സാധിക്കുമെന്നും ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളെയും സംസ്കാരങ്ങളെയും ആദരിക്കാനും പരിപോഷിപ്പിക്കാനും സാധിക്കുന്നത് ബിജെപിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സേലത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ.
ഓരോ തമിഴനും അഭിമാനിയായ ഹിന്ദുവാണ്. രാജ്യത്ത് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള പുണ്യഭൂമിയാണ് തമിഴ്നാട്. തമിഴ്നാട്ടിലെ ഓരോ ഇഞ്ചും വിശുദ്ധമാണ്. ഹിന്ദു വിരുദ്ധമായ ഡിഎംകെയെ പരാജയപ്പെടുത്തേണ്ടത് ഓരോ തമിഴന്റെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴിന്റെ നിലനിൽപ്പിന് ഹിന്ദുത്വം അനിവാര്യമാണ്. ഡിഎംകെ എന്നത് ഒരു കുടുംബം മാത്രം ഉൾപ്പെടുന്ന പാർട്ടിയാണ്. എന്നാൽ എല്ലാ ഭാരതീയരെയും ഉൾക്കൊള്ളുന്ന വിശാലമായ കുടുംബമാണ് ബിജെപിയെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.
Discussion about this post