ബംഗലൂരു: ഹിന്ദു മതവിഭാഗത്തിൽ പെട്ട പ്രമുഖരെ കൊലപ്പെടുത്തി രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണ്ണായക നീക്കവുമായി എൻ ഐ എ. ലഷ്കർ ഭീകരരായ ബംഗലൂരു സ്വദേശി ഡോകട്ർ സബീൽ അഹമ്മദ്, ഹൈദരാബാദ് സ്വദേശി അസദുള്ള ഖാൻ എന്നിവർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു.
പ്രതികൾ രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയും രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇവർക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ്.
ഹർക്കത്തുൾ ജിഹാദി ഇസ്ലാമിയുമായി ചേർന്നാണ് ലഷ്കർ ഭീകരരായ പ്രതികൾ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയത്. 2012 ഓഗസ്റ്റിലായിരുന്നു എൻ ഐ എ കേസ് രജിസ്റ്റർ ചെയ്തത്. കർണ്ണാടകയിലെ ഹൂബ്ലി, ബംഗലൂരു, മഹാരാഷ്ട്രയിലെ നാന്ദദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വ്യാപകമായി ഹിന്ദു കൂട്ടക്കൊല നടത്താൻ പ്രതികൾ വൻ തോതിൽ ആയുധങ്ങളും സംഭരിച്ചിരുന്നു.
ലഷ്കർ ഭീകരന്മാരായ അഹമ്മദ്, ഖാൻ തുടങ്ങിയവരും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നു. ദമാമിലും റിയാദിലും ഇതിനായി പ്രതികൾ പണപ്പിരിവ് നടത്തിയിരുന്നു. കേസിലെ 13 പ്രതികളെ 2016 സെപ്റ്റംബറിൽ യുഎപിഎ, ആയുധ നിയമം എന്നിവ പ്രകാരം അഞ്ച് വർഷം തടവിന് ബംഗലൂരു എൻ ഐ എ കോടതി ശിക്ഷിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികൾക്കെതിരായ വിചാരണ പുരോഗമിക്കുകയാണ്.
Discussion about this post