ഡൽഹി: കൊറോണയുടെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ കേരളത്തിന് മേൽ ഇരട്ട പ്രഹരമായി പുതിയ വൈറസ് രൂപാന്തരം. കൊറോണയുടെ മാരകമായ പുതിയ രണ്ട് വകഭേദങ്ങൾ കൂടി സംസ്ഥാനത്ത് കണ്ടെത്തിയതായി നീതി ആയോഗ് സ്ഥിരീകരിച്ചു.
എൻ440കെ, ഇ484കെ തുടങ്ങിയ വകഭേദങ്ങളാണ് കേരളത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും തെലങ്കാനയിലും പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
There are two variants in Maharashtra being talked about – N440 K variant and E484 K variant. Yes, these variants are there in Maharashtra, Kerala and Telangana: Dr VK Paul, Member (Health), NITI Aayog #COVID19
— ANI (@ANI) February 23, 2021
കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് ബാധ ശമിക്കാത്തതിന് കാരണം പുതിയതായി കണ്ടെത്തിയ വകഭേദങ്ങളാകാമെന്നും നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ വ്യക്തമാക്കുന്നു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ് വകഭേദങ്ങൾ നേരത്തെ രാജ്യത്ത് കണ്ടെത്തിയിരുന്നു. യുകെയിൽ നിന്നുള്ള വകഭേദം രാജ്യത്ത് 187 പേരെയും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വൈറസ് വകഭേദം 6 പേരെയും ബ്രസീലിൽ നിന്നുള്ള വകഭേദം രാജ്യത്ത് ഒരാളെയും ബാധിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
Discussion about this post