ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു. കേസിൽ കൂടുതൽ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ എട്ടുപേരുള്‍പ്പെടെ സംഭവത്തിലുള്‍പെട്ട 16 പേരെ തിരിച്ചറിഞ്ഞു.
ഇത്കൂടാതെ കണ്ടാലറിയാവുന്ന ഒമ്പത് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ എട്ടുപേരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
കൊലപാതകം നടന്ന സ്ഥലത്ത് നിന്നും വടിവാളുകൾ കണ്ടെടുത്തു. ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയും ജില്ല പൊലീസ് മേധാവി ജെ. ജയദേവും അന്വേഷണ പുരോഗതി വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റൊരു ആർ എസ് എസ് പ്രവർത്തകൻ കെ എസ് നന്ദുവിനും വെട്ടേറ്റിട്ടുണ്ട്.
അതേസമയം മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ നന്ദു കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി. മുരളീധരനും സംഭവസ്ഥലം സന്ദർശിക്കും.












