കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുളള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്‌ത്യന്‍ സമുദായത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും അശ്വത് നാരായൺ വ്യക്തമാക്കി.
കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പി ഒ സിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്‌തില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
‘രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്‌തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല’. കെ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപിയുടെ വിജയ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച.











