ഡൽഹി: ഇന്ധന വില വർദ്ധനവിൽ ശക്തമായി ഇടപെടാനുറച്ച് കേന്ദ്ര സർക്കാർ. എക്സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവ് പിടിച്ചുനിര്‍ത്താനാണ് നീക്കം. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്‌സൈസ് നികുതി ഉയരുന്ന സാഹചര്യത്തിലാണ് നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്ധന വില വർദ്ധനവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിര്‍ണായകമായ ചര്‍ച്ചകള്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചതായാണ് വിവരം. പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. എണ്ണ വില കുറയ്ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും നികുതി വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഇന്ധനവില ജി എസ് ടിക്ക് കീഴിൽ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് തയ്യാറാണെന്ന് നിർമല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായ സമന്വയം അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Discussion about this post