ഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ബിജെപി എം പി അന്തരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയില് നിന്നുള്ള ലോക്സഭാംഗം നന്ദകുമാർ സിംഗ് ചൗഹാനാണ് അന്തരിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
ജനുവരി 11നാണ് നന്ദകുമാർ സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഭോപ്പാലില്‍ നിന്നും ഗുഡ്ഗാവിലെത്തിക്കുകയായിരുന്നു. കുറച്ച് ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
1996 മുതല്‍ 2009 വരെയും 2014 മുതൽ ഇതു വരെയും ഖണ്ഡ്വ മണ്ഡലത്തിലെ എം പിയായിരുന്നു ചൗഹാൻ. ബി.ജെ.പി മധ്യപ്രദേശ് ഘടകത്തിന്‍റെ മുൻ അധ്യക്ഷനായിരുന്നു.
നന്ദകുമാർ സിംഗ് ചൗഹാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി ദേശീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Discussion about this post