സ്റ്റോക്ക്ഹോം: തെക്കന്‍ സ്വീഡനില്‍ കത്തിയാക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. 20 വയസുകാരനാണ് അക്രമിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച രാത്രിയോടെ വെറ്റ്ലാന്ഡ മേഖലയിലാണ് അക്രമി കത്തിയുമായി എത്തി ആക്രമണം നടത്തിയത്. നിരവധി ആളുകളെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി.
സംഭവത്തെ ഭീകരാക്രമണത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
സ്വീഡന് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന് സംഭവത്തെ അപലപിച്ചു. ആക്രമണത്തെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും വ്യക്തമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post