തിരുവനന്തപുരം: കസ്റ്റംസിനെതിരെയും തനിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വതവേ വിഡ്ഢിത്തം പറയുക എന്നത് മുഖ്യമന്ത്രിയുടെ ശീലമാണ്. മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കുന്നവർക്കും വിവരമില്ലേയെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു.
വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്‍റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. തന്‍റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാം അറിയാത്തതെന്നും വി മുരളീധരൻ പരിഹസിച്ചു.
കസ്റ്റംസ് ധനകാര്യ വകുപ്പിന്‍റെ കീഴിലാണ് വരുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ പ്രസ്താവന നല്‍കിയതിനെ വിമര്‍ശിച്ചതിലും അദ്ദേഹം മറുപടി പറഞ്ഞു. കസ്റ്റംസ് ഏജൻസി കേസിൽ കക്ഷിയാണെന്നും അതിൽ മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും കേന്ദ്ര മന്ത്രി ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവരക്കേടെന്നും അദ്ദേഹത്തെക്കൊണ്ട് ആരൊക്കെയോ ചേർന്ന് വിഡ്ഢിത്തരങ്ങള്‍ പറയിച്ചെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പരിഹസിച്ചു.
Discussion about this post