കാട്ടുതീയിൽ പെട്ട ജീവജാലങ്ങളെ രക്ഷിക്കാൻ കഠിന പരിശ്രമം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി മഴയെത്തിയതിന്റെ ആഹ്ളാദത്തിൽ ആനന്ദനൃത്തം ചവിട്ടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥ. ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവമേഖലയായ ഒഡിഷയിലെ സിമിലിപാല്‍ ദേശീയോദ്യാനത്തിൽ നിന്നുള്ള കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഞായറാഴ്ച അപ്രതീക്ഷിതമായെത്തിയ മഴയും മഞ്ഞുവീഴ്ചയും കാട്ടുതീയ്ക്ക് ശമനം നല്‍കിയതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥ നൃത്തം ചെയ്തത്.
Such rains are like helping hands of God. One can see the happiness of lady forester involved in firefighting in Similipal, Odisha. Good news is that fire is under control as per the current MODIS satellite data.
Via @ykmohanta pic.twitter.com/6RVagrCxQz— Ramesh Pandey (@rameshpandeyifs) March 10, 2021
തീ കുറയ്ക്കാനായുള്ള തന്റെ പ്രാര്‍ഥന കേട്ട് മഴ പെയ്യിച്ച ഈശ്വരന് വീഡിയോയിൽ അവർ ആർത്തു വിളിച്ച് നന്ദി അറിയിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ മഴ പെയ്യിക്കൂവെന്ന് അവര്‍ പ്രാർത്ഥിക്കുന്നുമുണ്ട്.
‘ദൈവത്തിന്റെ സഹായഹസ്തം പോലെയാണ് ഇത്തരം മഴകൾ. ഒഡിഷയിലെ സിമിൽപ്പാലിൽ തീകെടുത്തലിൽ ഏർപ്പെട്ടിരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥയുടെ ആഹ്ളാദം നമുക്കിവിടെ കാണാം. നിലവിൽ കാട്ടുതീ നിയന്ത്രണ വിധേയമാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത‘. ഈ കുറിപ്പോടെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡെയാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ദിവസം മുഴുവൻ അഗ്നിശമനസേവനവുമായി സിമിലിപാലില്‍ കാണപ്പെട്ട സ്‌നേഹ ദയാല്‍ എന്ന ഉദ്യോഗസ്ഥയാണ് വീഡിയോയിലുള്ളത്. 2,750 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് സിമിലിപാല്‍ ദേശീയോദ്യാനം. മേഖലയില്‍ കാട്ടുതീ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കാട്ടുതീയില്‍ പെട്ട് നിരവധി ജീവജാലങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും ഔഷധമൂല്യമുള്ള വൃക്ഷങ്ങളും സസ്യങ്ങളും നശിക്കുകയും ചെയ്തിരുന്നു.
സ്നേഹ ദയാലിന്റെ ആഹ്ളാദ പ്രകടനം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സ്നേഹയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
Discussion about this post