പാലക്കാട്: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ശബരിമല വിഷയത്തിൽ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തേത് യഥാർഥ കണ്ണീർ തന്നെയാണോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ സർക്കാൻ നടപടികൾ ബോധപൂർവ്വമായിരുന്നുവെന്നും ഇ ശ്രീധരൻ പറഞ്ഞു. എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത് എന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയതു പോലെ കേരളത്തിൽ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ഇ ശ്രീധരൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാൽ രണ്ടുവര്‍ഷത്തിനുള്ളില്‍ പാലക്കാടിനെ സംസ്ഥാനത്തെ മികച്ച സിറ്റിയാക്കി മാറ്റുമെന്നും അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തന്നെ മികച്ച സിറ്റിയാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post