ഡൽഹി: ഇന്തോ- പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ക്വാഡ് സഖ്യം. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന കടന്നുകയറ്റം ആശങ്കാജനകമാണെന്നും ക്വാഡ് ഉച്ചകോടി നിരീക്ഷിച്ചു.
ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം എന്ന ഇന്ത്യയുടെ ആശയത്തെ ശക്തമായി പിന്തുണക്കുന്നതായും ക്വാഡ് രാജ്യങ്ങൾ വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സിൻ ഉദ്പാദിപ്പിക്കാനുള്ള തീരുമാനത്തെയാണ് അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും പിന്തുണച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്ത ക്വാഡ് ഉച്ചകോടി ഓൺലൈനായിട്ടായിരുന്നു നടന്നത്. ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തില്‍ ക്വാഡ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യധാരണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ വ്യക്തമാക്കി.
വാക്സിൻ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക മുന്നേറ്റം എന്നീ വിഷയങ്ങൾ ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. വാക്സിനേഷൻ പ്രക്രിയ കൂടുതൽ വ്യാപകമാക്കണമെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
Discussion about this post