കൊൽക്കത്ത: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്ന് വ്യക്തമാകുന്നു. മമത ബാനർജിക്ക് വോട്ട് തേടി സമരസമിതി നേതാവ് രാകേഷ് ടികായത് കൊൽക്കത്തയിലെത്തി. നന്ദിഗ്രാമിൽ നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തിലാണ് ടികായത് മമത ബാനർജിക്ക് വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്തിയത്.
ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്നും മഹാപഞ്ചായത്തിൽ ടികായത് ആഹ്വാനം ചെയ്തു. രാഷ്ട്രീയത്തിന് അതീതമാണ് കർഷക സമരമെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. ടികായത് രാഷ്ട്രീയം കളിക്കുന്നതിൽ സമരക്കാർക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാകുകയാണ്.
അതേസമയം മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ കര്‍ഷകരോട് കടുത്ത അവഗണന കാണിക്കുകയാണെന്ന് ബംഗാളില്‍ വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് നന്ദിഗ്രാമില്‍ മമതയ്ക്ക് വേണ്ടി പ്രചാരണത്തിന് ടികായത് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷക ക്ഷേമ പദ്ധതികളൊന്നും ബംഗാളില്‍ മമത കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലെ ടികായതിന്റെ രാഷ്ട്രീയമുതലെടുപ്പ് ബംഗാളിൽ കനത്ത കർഷകരോഷത്തിന് കാരണമാകുകയാണ്.
Discussion about this post