കോട്ടയം: ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കോൺഗ്രസിൽ നിന്നും രാജിവെച്ച വനിതാ നേതാവ് ലതികാ സുഭാഷ്. മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ തടയാനാവില്ലെന്ന് ലതികാ സുഭാഷിന്റെ തീരുമാനത്തോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മുതിർന്ന നേതാക്കളാരും ഒപ്പം നിന്നില്ലെന്നും എല്ലാവരും തന്നെ അവഗണിച്ചെന്നും ലതികാ സുഭാഷ് പറഞ്ഞു. എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരെ വിളിച്ചിരുന്നു. ആരും അനുകൂലമായി പ്രതികരിച്ചില്ലെന്നും അവർ പറഞ്ഞു.
ഞാൻ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കൾ സ്നേഹ ശൂന്യരായത് കൊണ്ടാണ് ഞാൻ തല മുണ്ഡനം ചെയ്തത്. സഹോദരിമാർക്ക് അംഗീകാരം കിട്ടാനാണ് പാർട്ടിയിൽ നിന്ന് രാജി വച്ചതെന്നും അവർ പറഞ്ഞു.












Discussion about this post