പ്രമുഖ യുഎസ് നടന് യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. ‘ലിവ് ആന്‍ഡ് ലെറ്റ് ഡൈ’ എന്ന ചിത്രത്തിലൂടെ ചുവടുവെച്ച ആദ്യ കറുത്ത വര്ഗക്കാരന് വില്ലനാണ് യാഫറ്റ്. ജെയിംസ് ബോണ്ടിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ വില്ലന്‍ വേഷത്തിലൂടെ ഹോളിവുഡ് ശ്രദ്ധ പിടിച്ചുപ്പറ്റാന്‍ ഈ വിഖ്യാത താരത്തിന് സാധിച്ചു.
ഫിലിപ്പീന്‍സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ‘ഏലിയനി’ലെ ഡെനിസ് പാര്‍ക്കര്‍ എന്ന എന്‍ജിനീയറായും ‘ഹോമിസൈഡ്: ലൈഫ് ഓണ്‍ ദ് സ്ട്രീറ്റ്’ ഉള്‍പ്പെടെയുള്ള ജനപ്രിയ ടിവി പരമ്പരകളിലൂടെയും ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
Discussion about this post