ഡൽഹി: സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികൾ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കി ഹരിയാന സർക്കാർ. നിയമവിരുദ്ധമായ ആൾക്കൂട്ടമോ കലാപകാരികളോ പൊതുമുതൽ നശിപ്പിച്ചാൽ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ മൂല്യവും നഷ്ടപരിഹാര തുകയും സമരത്തിന് കാരണക്കാരായവരിൽ നിന്ന് ഈടാക്കും.
നഷ്ടപരിഹാര തുക തീരുമാനിക്കാൻ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സമിതിക്ക് അധികാരമുണ്ടായിരിക്കും. പൗരത്വ കലാപത്തിന്റെ സമയത്ത് അക്രമികളിൽ നിന്നും നഷ്ടപരിഹാരം ഈടക്കാൻ ഉത്തർ പ്രദേശ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതേ മാതൃക പിന്തുടർന്ന് നിയമം നിർമ്മിക്കാനാണ് ഹരിയാന സർക്കാർ തയ്യാറെടുക്കുന്നത്.
കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ ഹരിയാനയിൽ വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു. റിലയൻസ് ജിയോയുടെയും ബി എസ് എൻ എലിന്റെയും നിരവധി ടവറുകൾ അക്രമികൾ നശിപ്പിച്ചിരുന്നു. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിർമ്മാണത്തിന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ പുതിയ നിയമത്തെ കർഷക വിരുദ്ധം എന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ നിയമം പിൻവലിക്കുമെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ അറിയിച്ചു.
Discussion about this post