ഡൽഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രം തകർത്ത തുർക്കി കൊള്ളക്കാരൻ മുഹമ്മദ് ഗസ്നിയെ പ്രകീർത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ച വ്യക്തിയെ പിടികൂടി ഗുജറാത്ത് പൊലീസ്. സോംനാഥ് ട്രസ്റ്റ് ജനറല്‍ മാനേജര്‍ വിജയ്‌സിങ് ചാവ്ദയുടെ പരാതിയില്‍ ഇര്‍ഷാദ് റാഷിദ് എന്നയാളെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ പാനിപ്പത്തില്‍നിന്നാണ് ഗുജറാത്തിലെ സോമനാഥ് ജില്ലയിലെ ഗിറില്‍ നിന്നുള്ള പോലിസ് സംഘം ഇര്‍ഷാദിനെ പിടികൂടിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ), 295 (എ) വകുപ്പുകൾ ചുമത്തിയാണ് ഇർഷാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സോമനാഥ ക്ഷേത്രം തകർക്കാൻ മുസ്ലീം ആക്രമണകാരികളായ മുഹമ്മദ് ബിൻ കാസിമും മുഹമ്മദ് ഗസ്നിയും നടത്തിയ നീക്കങ്ങൾ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അക്രമികളുടെ ചെയ്തികളെ മഹനീയ ചരിത്രം എന്ന് വിശേഷിപ്പിക്കുന്ന വീഡിയോയിൽ, അത് ആവർത്തിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.
ക്ഷേത്രങ്ങൾ തകർത്ത മുസ്ലീം ആക്രമണകാരികളുടെ പ്രവൃത്തിയിൽ അഭിമാനം കൊള്ളണമെന്നും അവർ ഇസ്ലാമിന്റെ പ്രചാരകരായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു. ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
Discussion about this post