ഡല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ടത്.
ജാമ്യത്തിലിറങ്ങിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നു. ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ആണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ െ്രെകംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തതു നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അപേക്ഷയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണു ശിവശങ്കറിന്റെ ശ്രമം. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ, പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 2 വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയെക്കുറിച്ചും അപേക്ഷയില്‍ പരാമര്‍ശമുണ്ട്.
Discussion about this post