ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന തമിഴ് ചലച്ചിത്ര താരം കമൽഹാസന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ശരത് കുമാറിന്റെ പാര്‍ട്ടിയായ സമത്വ മക്കള്‍ കക്ഷി നേതാവ് ഡി. മുരളികൃഷ്ണനാണ് മൂന്നാം മുന്നണിയെ ഞെട്ടിച്ചത്.
ലാല്‍ഗുഡി മണ്ഡലത്തിലെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു മുരളി കൃഷ്ണന്‍. വിജയിക്കാനാല്ല വോട്ട് ഭിന്നിപ്പിക്കാനാണ് കമലിന്റെ സഖ്യം മത്സരിക്കുന്നത് എന്ന് മുരളീകൃഷ്ണൻ ആരോപിച്ചു. ശരത്കുമാറിന്റെ ആരാധക സംഘടനയിലും പാര്‍ട്ടിയിലുമായി കഴിഞ്ഞ 30 വര്‍ഷം പ്രവര്‍ത്തിച്ചയാളാണ് മുരളി കൃഷ്ണന്‍.
മുരളീകൃഷ്ണൻ സമത്വ മക്കള്‍ കക്ഷിയുടെ തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയുമായിരുന്നു. മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടോര്‍ച്ച് അടയാളത്തിലായിരുന്നു ഇദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പാർട്ടിയിൽ നിന്നും രാജി വെച്ചതിന് പിന്നാലെ ഇദ്ദേഹം നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും ചെയ്തു. ഡിഎംകെയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും മുരളീകൃഷ്ണൻ വ്യക്തമാക്കി.
Discussion about this post