തൃശൂര്‍: ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ദിലീപ് നായരെ പിന്തുണയ്ക്കാന്‍ ബിജെപി ജില്ലാ ഘടകം ശിപാര്‍ശ ചെയ്തുവെന്നും ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി.
ഗുരുവായൂര്‍ എന്‍ഡിഎയുടെ ശക്തികേന്ദ്രമാണെന്നും ദിലീപ് നായരെ പിന്തുണയ്ക്കുന്നതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരമായിരിക്കും നടക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന് വ്യക്തമാക്കി
തലശേരിയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post