ഉല്ലാസത്തോടെ അരുവിയിൽ നീന്തി തുടിക്കുന്ന കാട്ടുതാറാവ്. വെള്ളം കുടിക്കാനായി അരുവിയിലെത്തുന്ന സിംഹം. ഉടനടി ആക്രമണം പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തി പിന്നീട് കണ്ടത് അമ്പരപ്പിക്കുന്ന സ്നേഹ പ്രകടനങ്ങൾ.
സുശാന്ത നന്ദ എന്ന ഐ എഫ് എസ് ഓഫീസർ ട്വിറ്ററിൽ പങ്കുവെച്ച സിംഹത്തിന്റെയും താറാവിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. വെള്ളം കുടിക്കാൻ മുന്നോട്ട് ആഞ്ഞ സിംഹത്തിന്റെ മുന്നിലാണ് താറാവ് അകപ്പെടുന്നത്. ഏവരെയും അമ്പരപ്പിച്ചു കൊണ്ട് സിംഹം വെള്ളത്തിൽ നീന്തുന്ന താറാവിന്റെ തലയിൽ അരുമയോടെ തലോടുന്നു. സിംഹരാജന്റെ സ്നേഹപ്രകടനങ്ങളിൽ ആവേശം മൂത്ത താറാവ് പല തവണ വെള്ളത്തിൽ മുങ്ങി പൊങ്ങുന്നതും അപ്പോഴൊക്കെ സിംഹം അതിനെ തലോടുന്നതും വീഡിയോയിൽ കാണാം.
How many of you had thought that such large carnivores has a soft heart?
They are wild. But not savages. Respect & adore them. They kill to survive & only when provoked. pic.twitter.com/RwoJ1z1Hjc
— Susanta Nanda (@susantananda3) March 25, 2021
‘ഇത്രയും വലിയ ഒരു മാംസഭോജിയിൽ ഇത്രയും ലോലമായ ഒരു ഹൃദയമുണ്ടെന്ന് ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ? അവർ ജന്തുക്കളാണ്. പക്ഷേ പ്രാകൃതരല്ല. അവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക. അവർ നിലനിൽപ്പിന് വേണ്ടിയും പ്രകോപിതരായാലും മാത്രമേ കൊല്ലാറുള്ളൂ.‘ ഈ കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
Discussion about this post