ശ്രീഗംഗാനഗർ: ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി കർഷക സമരാനുകൂലികൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു സംഭവം. ഭാരത് ബന്ദിന്റെ ഭാഗമായാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്.
ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയേയും കൊണ്ടു പോയ ആംബുലൻസാണ് സമരക്കാർ തടഞ്ഞത്. തങ്ങളെ പോകാൻ അനുവദിക്കണമെന്ന് സമരക്കാരോട് കരഞ്ഞു പറഞ്ഞ യുവതിയുടെ അമ്മയോട് ‘അവൾ ചാകട്ടെ‘ എന്നായിരുന്നു സമര നേതാക്കൾ നൽകിയ മറുപടി.
കർഷക സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പരാജയമാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ബന്ദ് പരാജയപ്പെട്ടതിന്റെ അരിശത്തിലാണ് രാജസ്ഥാനിലും പഞ്ചാബിലും സമരക്കാർ അക്രമം അഴിച്ചു വിടുന്നത്. ഏത് സമരവും വിജയിപ്പിക്കുന്ന കേരളത്തിൽ പോലും ബന്ദ് പരാജയമാണ്.
അവശ്യസേവനങ്ങൾ അനുവദിക്കുമെന്ന ഉറപ്പ് കാറ്റിൽ പറത്തി സാധാരണക്കാരെ ദ്രോഹിക്കുന്ന സമരക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ശ്രീഗംഗാനഗർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഗർഭിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ സമരക്കാരെ കൊണ്ട് ഉത്തരം പറയിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
Discussion about this post