തലശ്ശേരി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരിലെത്തും. രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ഉൾപെടെയുള്ളവർ സ്വീകരിച്ചു.
ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന സികെ പദ്മനാഭന് വേണ്ടി വോട്ട് ചോദിച്ച് രാവിലെ 10 മണിയോടെ ചക്കരക്കൽ ടൗണിലാണ് നദ്ദയുടെ റോഡ്ഷോ. ഈ പരിപാടി ക്ക് ശേഷം 11 മണിയോടെ അദ്ദേഹം തൃശ്ശൂരേക്ക് പോകും.
Discussion about this post