Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം‘; മറ്റ് സംസ്ഥാനങ്ങൾ ഈ അൽപ്പത്തരം കാണിക്കില്ലെന്ന് കേന്ദ്ര മന്ത്രി, കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ പട്ടിക പുറത്ത്

by Brave India Desk
Mar 27, 2021, 11:47 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മറ്റ് സംസ്ഥാനങ്ങൾ ഈ അൽപ്പത്തരം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്ക്ഡൗൺ മുതൽ കേന്ദ്രസർക്കാർ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ പട്ടികയും കേന്ദ്ര മന്ത്രി പുറത്തു വിട്ടു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മഹാമാരിക്കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 5,87,791 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം കേരളത്തിലെ 1.5 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. 36 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വേണ്ടി 27,956 മെട്രിക്ടണ്‍ പയര്‍ വര്‍ഗങ്ങള്‍ പ്രത്യേകം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും കേന്ദ്രം നല്‍കിയെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

Stories you may like

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ അത് കൊടുക്കാത്തതെന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഈ അല്പത്തരം കാണിക്കില്ല. കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിണറായി സര്‍ക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യുവാക്കള്‍ വലിയ ആശങ്കയിലാണ്. സെക്രട്ടറിയേറ്റിനുമുന്നില്‍ ചെറുപ്പക്കാര്‍ സമരം ചെയ്തത് അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. തിരുവനന്തപുരത്തെ അനു എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യചെയ്തത് റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും ജോലി കിട്ടാത്തതിനാലാണ്. എംപിമാരുടെയും മന്ത്രിമാരുടെയും ബന്ധുക്കള്‍ ഇങ്ങനെ നിയമനം നേടിയവരാണ്.

പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടന്നപ്പോള്‍ രണ്ടര ലക്ഷം കിടക്കകള്‍ തയാറാണെന്നു പറഞ്ഞവര്‍ 50,000 പേര്‍ വന്നപ്പോള്‍ ഇത്രയും പേര്‍ വരുമെന്നു പ്രതീക്ഷിച്ചില്ലെന്നാണ് പറഞ്ഞത്. ഇത്രയേറെ പ്രവാസികളെ അപമാനിച്ച സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കണ്ട സര്‍ക്കാര്‍ വേറെയില്ല.

കേന്ദ്രസര്‍ക്കാര്‍ വിദേശത്തുനിന്നും 65 ലക്ഷം ആളുകളെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നാണ്. 15 ലക്ഷം പേരാണ് കേരളത്തിലേക്ക് തിരികെ വന്നത്. അവരോട് അല്പമെങ്കിലും സൗമനസ്യം ഉണ്ടെങ്കില്‍ ഇത്തരമൊരു നിലപാട് പിണറായി സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. അവര്‍ക്കുവേണ്ടി എന്തുപദ്ധതിയാണ് നിങ്ങളുടെ കൈയിലുള്ളതെന്ന് വി മുരളീധരൻ ചോദിച്ചു. ലോകകേരള സഭയിലുള്ളവര്‍ മാത്രമാണ് പിണറായിക്ക് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.

Tags: Government of IndiaKerala Elections 2021Pinarayi Vijayan. LDFBJPv muraleedharanKit
Share82
Tweet
SendShare

Latest stories from this section

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

Latest News

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies