തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിൽ കമ്മീഷൻ ഇടപെട്ടു. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ അരി പതിനഞ്ച് രൂപ നിരക്കിൽ വിതരണം ചെയ്യുന്ന സ്പെഷ്യല്‍ അരിവിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി.
വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി, സൗജന്യകിറ്റ് എന്നിവ നേരത്തേ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലും തിരഞ്ഞടുപ്പുകമ്മിഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അരിവിതരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. അരി വിതരണം വൈകിപ്പിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം മാര്‍ച്ച് അവസാനം നല്‍കാനിരുന്ന വിഷുവിനുള്ള കിറ്റ് വിതരണവും സംസ്ഥാന സർക്കാർ മാറ്റിവെച്ചു.
Discussion about this post