കണ്ണൂർ: ക്ഷേത്ര പരിസരത്തു വെച്ച് മുളകു പൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ച് യുവതി. അണിയാരം ശിവക്ഷേത്ര പരിസരത്തായിരുന്നു സംഭവം.
സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ തടഞ്ഞു നിര്‍ത്തി മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചയാളെയാണ് യുവതി ധീരമായി നേരിട്ടത്. കൊളവല്ലൂര്‍ എല്‍.പി സ്കൂള്‍ അധ്യാപിക ലീക്ഷ്മയാണ് കവര്‍ച്ചക്കാരനെ സാഹസികമായി കീഴ്പ്പെടുത്തിയത്.
കവര്‍ച്ചാ ശ്രമം നടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അന്‍ഷാദ് സമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സാഹസികമായി പിടികൂടിയാണ് യുവതി പൊലീസിൽ ഏൽപ്പിച്ചത്.
Discussion about this post