രാജ്യമെങ്ങും ഇന്ന് ഹോളി ആഘോഷിക്കവെ നടൻ ടൊവിനോ തോമസിന്റെ ഹോളി ആശംസക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം. നിറങ്ങളുടെ ഉത്സവമായ ഹോളി ദിവസം വ്യത്യസ്തമായ രീതിയിലാണ് ടൊവിനോ ആശംസ നേർന്നത്.
ഹാപ്പി ഹോളി എന്ന് ആശംസിച്ചതിനൊപ്പം തന്റെ ഏറ്റവും പുതിയ ചിത്രമായ കളയിൽ നിന്നുള്ള കുറച്ചു ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
കാണുന്നവർക്ക് കുറച്ച് അരോചകമാകും വിധമുള്ള രക്തത്തിൽ കുളിച്ച ചിത്രങ്ങളാണ് ഹോളി ആഘോഷവേളയിൽ ആശംസകൾ നേരാൻ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഇത്തരം രീതിയിലുള്ള ഒരു ആശംസ വേണ്ടായിരുന്നു എന്നാണ് ആരാധകരുടെ പ്രതികരണം.
കളയിൽ വളരെയധികം വയലന്‍സ് രംഗങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളതിനാൽ എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
വ്യാപക വിമർശനങ്ങളുയർന്നതിന് പിന്നാലെ ചിത്രത്തിലുള്ളത് യഥാർഥ രക്തമല്ലെന്നു വ്യക്തമാക്കി ടൊവിനോ രംഗത്തെത്തി.
Discussion about this post