തിരുവനന്തപുരം: സിപിഎം വോട്ടുകള്‍ വില്‍ക്കാന്‍ വച്ച പാര്‍ട്ടിയാണെന്ന് കുറ്റപ്പെടുത്തി രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശേരിയിലും ഗുരുവായൂരിലും വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാന്‍ വേണ്ടി ഡിഎംകെയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയ ആള്‍ക്കാരാണ് സിപിഎം,കഴിഞ്ഞ വര്‍ഷത്തെ സംഭാവനയുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാല്‍ ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ട്, അക്കാര്യം കമലഹാസന്‍ നേരിട്ട് പറയുകയും ചെയ്തിട്ടുണ്ടെന്ന്അ ദ്ദേഹം പറഞ്ഞു. പണം വാങ്ങി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ച് നില്‍ക്കാന്‍ വേണ്ടി എതിരാളികള്‍ നടത്തുന്ന പ്രചരണങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
.











