ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ മദ്യം നിര്‍മ്മിക്കാനുളള ലൈസന്‍സ് നേടി ചൈനീസ് മദ്യനിര്‍മ്മാണ കമ്പനി. ചൈനീസ് കമ്പനിയായ ഹൂയി കോസ്റ്റല്‍ ബ്ര്യൂവറി ആന്റ് ഡിസ്റ്റിലറി ലിമിറ്റഡ് കമ്പനിയ്ക്കാണ് അനുമതി ലഭിച്ചത്.
കമ്പനി സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് ഓഫ് പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ അഡ്രസില്‍ പുതിയ കമ്ബനി രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ബലൂചിസ്ഥാനിലെ എക്സൈസ്, ടാക്സേഷന്‍ ആന്റ് ആന്റി നാര്‍ക്കോട്ടിക്സ് വകുപ്പാണ് ലൈസന്‍സ് നല്‍കിയത്. ബലൂചിസ്ഥാനിലെ ഒരു പ്രാദേശിക കമ്പനിയുമായി സഹകരിച്ചാണ് ഇവിടെ കമ്പനി ആരംഭിക്കുന്നത് എന്നാണ് വിവരം.
ചൈനയിലെ പ്രശസ്തരായ മദ്യനിര്മ്മാതാക്കളാണ് ഹൂയി കോസ്റ്റല്‍ ബ്ര്യൂവറി. പാകിസ്ഥാനില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യത്തെ ചൈനീസ് മദ്യകമ്പനി കൂടിയാകും ഇത്.
Discussion about this post