കോഴിക്കോട്: ചരിത്രകാരൻ എം ജി എസ് നാരായണൻ ജീവിച്ചിരിപ്പില്ലെന്ന് ബി എൽ ഒ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. നിരുത്തരവാദപരമായ നടപടിയിൽ പൊതുപ്രവർത്തകർ പരാതി ഉന്നയിച്ചതോടെ സംഭവം വിവാദമായി.
എൺപത് വയസ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍ നിന്ന് തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എൺപത് പിന്നിട്ട ആരോഗ്യ പ്രശ്നങ്ങളുള്ള ആളാണ് ഡോക്ടർ എം ജി എസ് നാരായണൻ.
അബദ്ധം തിരിച്ചറിഞ്ഞതോടെ എം ജി എസിന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കാനുള്ള സംവിധാനങ്ങൾ അധികൃതർ തയ്യാറാക്കി. വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാൻ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. അദ്ദേഹത്തിന് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ കഴിയില്ലെന്നും കളക്ടർ വ്യക്തമാക്കി.
Discussion about this post