ഡൽഹി: ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങളിലും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്ന് കേന്ദ്ര സർക്കാർ. സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നിർദ്ദേശം ബാധകമാണ്.
മാസത്തിലെ എല്ലാ ദിവസങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. വാക്സിനേഷൻ പ്രക്രിയയുടെ വേഗത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും എല്ലാവരിലേക്കും വാക്സിൻ എത്തിക്കുന്നതിന് വേണ്ടിയുമാണ് നടപടി.
കൊവിഡ് പ്രതിരോധത്തെ പോരാട്ടം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായ അടിയന്തര നടപടികൾക്കാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇന്നു മുതൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവ കൂടാതെ കൂടുതല്‍ പൊതു കെട്ടിടങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ്, ഉത്സവം, പൊതുപരിപാടികള്‍ തുടങ്ങിയവ സജീവമാകുന്ന നാളുകളായതിനാൽ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 45 വയസ്സ് കഴിഞ്ഞവര്‍ക്ക് www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വച്ച് ആധാര്‍ കാര്‍ഡോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 45 വയസ്സ് കഴിഞ്ഞു എന്ന രേഖയാണ് പോര്‍ട്ടലില്‍ നൽകേണ്ടത്. 45നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ക്കായിരുന്നു ഇതുവരെ വാക്‌സിന്‍ നല്‍കിയിരുന്നത്.
Discussion about this post