കോഴിക്കോട്: നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി നാടുവിട്ട കേസിൽ പ്രതി മുപ്പത് വർഷങ്ങൾക്ക് ശേഷം പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയിൽ വച്ച് പോലീസിന്റെ പിടിയിലായത്.
1991ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ടൗൺ പോലീസ് പരിധിയിലായിരുന്നു കൊലപാതകം. ബീന വളർത്താനായി ഏറ്റെടുത്ത നാലര വയസുള്ള പെൺകുട്ടിയെ കോഴിക്കോട് ലോഡ്ജിൽ വെച്ച് കാമുകനുമായി ചേർന്ന് ശാരീരികമായി പീഡിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു.
ആദ്യം അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. എന്നാൽ തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു. കോഴിക്കോട് ടൗൺ പോലീസ് പരിധിയിലായിരുന്നു കൊലപാതകം.
കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇവർ പിന്നീട് ഒളിവിൽ പോയി. ഹസീനയെ മൂന്നാർ ഭാഗത്ത് വച്ചാണ് പോലീസ് പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post