തിരുവനന്തപുരം: ഇഡിക്കെതിരായ കേസില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സന്ദീപ് ജില്ലാ ജഡ്ജിക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലാണ് അന്വേഷണം.
രണ്ടു കേസുകളാണ് മുഖ്യമന്ത്രിക്കെതിരെ തെളിവു നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയും സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്കയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലുമാണ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
സന്ദീപ് ഇഡി കസ്റ്റഡിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിപ്പിച്ചു എന്നാണ് ജഡ്ജിക്കു നല്‍കിയ പരാതി. ഈ കാര്യങ്ങളുന്നയിച്ച് അഭിഭാഷകന്‍ സുനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
Discussion about this post