ഡല്‍ഹി: കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാനഡയിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാക്‌സിന്‍ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല 80 ല്‍പരം രാജ്യങ്ങളിലേക്ക് 6.44 കോടി ഡോസ് വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്രപദ്ധതിയായ കോവാക്‌സിന്റെ ഭാഗമായി 1.82 കോടി ഡോസ് വാക്‌സിനുകളും ഇന്ത്യ നല്‍കി. വാക്‌സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തു കൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 6.44 കോടി ഡോസ് വാക്‌സിന്‍ അയച്ച് ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയെന്നും അദ്ദേഹം വിശദീകരിച്ചു.
‘വാക്‌സിന്‍ മൈത്രി’ എന്ന് പേരിട്ട ഈ വിതരണം വിജയകരമായിരുന്നുവെന്നും ലോകത്തുടനീളം കൈയടി നേടിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അവകാശപ്പെട്ടു. കയറ്റു മതി ചെയ്തതില്‍ 104 ലക്ഷം ഡോസ് സൗജന്യമാണ്. 357 ലക്ഷം വാണിജ്യാടിസ്ഥാനത്തിലും 182 ലക്ഷം കോവാക്സ് സംരംഭത്തിന്റെ ഭാഗമെന്ന നിലയിലുമാണ്.
Discussion about this post