ഡൽഹി: കലാപശ്രമത്തിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൂട്ടാളികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഉത്തർ പ്രദേശ് പൊലീസ്. അയ്യായിരം പേജ് കുറ്റപത്രമാണ് സിദ്ദീഖ് കാപ്പനും മറ്റ് ഏഴ് പേർക്കുമെതിരെ സമർപ്പിച്ചിരിക്കുന്നത്.
ഡൽഹിയിൽ നിന്നും ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു കാപ്പൻ അറസ്റ്റിലായത്. പ്രദേശത്ത് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാൻ കാപ്പൻ ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കാപ്പന് പുറമെ പോപ്പുലർ ഫ്രണ്ട് നേതാക്കളായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, റൗഫ് ഷെരീഫ്, അൻസദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 153എ, 295എ, യുഎപിഎ, ഐടി നിയമത്തിലെ തക്കതായ വകുപ്പുകൾ എന്നിവയാണ് സിദ്ദീഖ് കാപ്പനും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. മഥുര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയാണെന്നും 2018ൽ പൂട്ടിയ മലയാള പത്രമായ തേജസിന്റെ ഐഡി കാർഡാണ് അയാൾ ഇപ്പോഴും ഉപയോഗിക്കുന്നതെന്നും ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post