തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണം ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപി കേരളത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ശബരിമല വിഷയത്തില്‍ പിണറായിയും സുകുമാരന്‍ നായരും പറഞ്ഞത് അവരുടെ അഭിപ്രായമാണ്. അവരുടെ വിശ്വാസം അവരെ സംരക്ഷിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വോട്ടെടുപ്പ് ദിവസം അല്ല അഭിപ്രായം പറയേണ്ടത്. നേരത്തേ അഭിപ്രായം പറയണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ വേണ്ട ഫലം ലഭിച്ചേനെ. വെള്ളാപ്പള്ളി പറഞ്ഞു.
തന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോള്‍ പറയില്ല. ഈ നിമിഷം വോട്ടെടുപ്പിലൂടെയാണ് പ്രതികരിക്കേണ്ടത്. അത് താന്‍ ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാനത്തെ കനത്ത പോളിംഗ് ശതമാനം ത്രികോണ മത്സരത്തിന്റെ സൂചനയാണ്. ശബരിമല വിഷയം ബിജെപി തിരഞ്ഞെടുപ്പില്‍ ശക്തമായി ഉന്നയിച്ചു. എസ്എന്‍ഡിപി ആർക്കും അനുകൂലമായൊരു നിലപാട് എടുത്തിട്ടില്ലെന്നും വോട്ട് ചെയ്ത ശേഷം വെള്ളപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post