Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘കോവിഡ്​ മുക്​തരില്‍ മൂന്നിലൊന്ന് പേരിൽ മസ്​തിഷ്​ക പ്രശ്നങ്ങൾ’; മുന്നറിയിപ്പുമായി ബ്രിട്ടീഷ്​ ആരോഗ്യ വിദഗ്​ധര്‍

by Brave India Desk
Apr 7, 2021, 02:15 pm IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ്​ മഹാമാരിയുടെ തുടര്‍ പ്രശ്​നങ്ങളെ കുറിച്ച്‌​ ബ്രിട്ടീഷ്​ വിദഗ്​ധര്‍ മുന്നറിയിപ്പു നല്‍കി. രണ്ട്​ ലക്ഷത്തിലേറെ കോവിഡ്​ മുക്​തരില്‍ നടത്തിയ പഠനത്തിനൊടുവില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ്​ ശക്​തമായ മുന്നറിയിപ്പുള്ളത്​. മൂന്നിലൊന്ന്​ ​പേരിലും മാനസിക പ്രശ്​നങ്ങളോ നാഡീ സംബന്ധമായ രോഗങ്ങളോ ബാധിക്കുന്നതായാണ്​ കണ്ടെത്തിയത്. രോഗം വന്ന്​ ആറു മാസത്തിനകം ഇവരില്‍ പ്രശ്​നങ്ങള്‍ ക​ണ്ടെത്തിയതായും ‘ലാന്‍സെറ്റ്​ സൈക്യാട്രി’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്​ പറയുന്നു.

17 ശതമാനം പേരിലും ഉത്​കണ്​ഠയാണ്​ കൂടുതലായി കണ്ടെത്തിയ പ്രശ്​നം. മാനസിക അവസ്​ഥയില്‍ പെ​ട്ടെന്നുള്ള മാറ്റം കണ്ടത്​ 14 ശതമാനം ആളുകളിലാണ്. മറ്റു പകര്‍ച്ചപ്പനി ബാധിച്ചവരെ അപേക്ഷിച്ച്‌​ ഇത്​ വളരെ കൂടുതലാണ്​. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ്​ നാഡീസംബന്ധമായ രോഗങ്ങള്‍ കൂടുതലായി തിരിച്ചറിഞ്ഞത്​. തലച്ചോറിലും നാഡീവ്യവസ്​ഥയിലും കൊറോണ വൈറസ്​ ഏല്‍പിക്കുന്ന ആഘാതം സംബന്ധിച്ച്‌​ കൂടുതല്‍ പഠനം വേണമെന്ന്​ നോട്ടിങ്ങാം യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി പ്രഫസര്‍ ഡോ. മൂസ സമി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയവരിൽ ഓര്‍മ നഷ്​ടം, മസ്​തിഷ്​കാഘാതം പോലുള്ള ഗുരുതര പ്രശ്​നങ്ങളും അപൂര്‍വമായി തിരിച്ചറിഞ്ഞിട്ടുണ്ട്​.

അതേ സമയം, എന്തുകൊണ്ടാകാം ഈ പ്രശ്​നങ്ങളെന്ന്​ സംഘം അന്വേഷിച്ചിട്ടില്ല. രോഗം വന്നതോടെ അനുഭവിക്കേണ്ടിവന്ന മാനസിക പ്രശ്​നങ്ങള്‍ രോഗം വരുത്തിയെന്നു സംശയിക്കാമെന്ന്​ ഓക്​സ്​ഫഡ്​ ന്യൂറോളജി പ്രഫസര്‍ പറഞ്ഞു. കോവിഡ്​ രോഗികളില്‍ നടത്തിയ ഏറ്റവും വലിയ പഠനമായാണ്​ ഇത്​ പരിഗണിക്കപ്പെടുന്നത്​.

Tags: TOPPost Covid 19Covid 19 Crisis
ShareTweetSendShare

Discussion about this post


Related News

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

ഗണേശരൂപത്തിലുള്ള ആഡംബരബാഗ്; എതിർപ്പിനെ തുടർന്ന് വിൽപ്പന നിർത്തി ഹരോഡ്സ്

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

Next Post

ബിജെപി പതിമൂന്ന് സീറ്റുകൾ വരെ നേടുമെന്ന് പ്രാഥമിക വിലയിരുത്തൽ; പരക്കം പാഞ്ഞ് മുന്നണികൾ

Latest News

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

ഡൽഹി കലാപക്കേസ്; ആക്ടിവിസ്റ് ഉമര്‍ ഖാലിദിന് ജാമ്യം

ഗണേശരൂപത്തിലുള്ള ആഡംബരബാഗ്; എതിർപ്പിനെ തുടർന്ന് വിൽപ്പന നിർത്തി ഹരോഡ്സ്

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News