കൊൽക്കത്ത: ബംഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന പ്രചാരണത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉച്ചഭക്ഷണം കഴിച്ചത് റിക്ഷാ തൊഴിലാളിയുടെ വീട്ടിൽ നിന്ന്. ഹൗറ ജില്ലയിലെ ദോംജൂറിലെ ബിജെപി സ്ഥാനാർത്ഥി രജീബ് ബാനർജിക്ക് വേണ്ടിയുള്ള പ്രചാരണത്തിനാണ് അമിത് ഷാ എത്തിയത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ നേതാവാണ് രജീബ് ബാനർജി. ബംഗാളിലെ മുൻവനംവകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
”ഞാൻ ഒരു ഗ്രാമപഞ്ചായത്ത് മാത്രമാണ് സന്ദർശിച്ചത്. അവിടത്തെ ആളുകളിൽ വലിയ ആവേശമാണ് കണ്ടത്. രജീബ് ബാനാർജി വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്.” അമിത് ഷാ പറഞ്ഞു
തുണി കൊണ്ട് പൊതിഞ്ഞ് നിലത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ മേശക്ക് മുന്നിൽ, തറയിൽ ചമ്രം പടിഞ്ഞിരുന്ന് അമിത് ഷാ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. അമിത് ഷായ്‌ക്കൊപ്പം സ്ഥാനാർത്ഥി രജീബ് ബാനർജിയും മറ്റ് നേതാക്കളുമുണ്ട്.
Discussion about this post