പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൂഗ്ളിയിലെ വോട്ടെടുപ്പിനിടെ സംഘര്‍ഷം. ബിജെപി എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. മറ്റ് ചിലയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മിക്കയിടങ്ങളിലും തൃണമൂല്‍ ആണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്ന് ആരോപണം.
നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് 789 കമ്ബനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.
Discussion about this post