ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് ഊരാക്കുടുക്കായി ലോകായുക്ത വിധി. വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പോയാലും ജലീൽ രാജി വെക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത വിധി പ്രകാരം ജലീല്‍ രാജിവെച്ചില്ലെങ്കില്‍ സെക്ഷന്‍ 14, 15 പ്രകാരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുന്‍ എസ്പി ജോര്‍ജ് ജോസഫ് ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
ലോകായുക്തയുടെ വിധി നിലനിൽക്കുന്നതിനാൽ തുടര്‍ഭരണം വന്നാലും കെ ടി ജലീലിന് മൂന്നുമാസത്തില്‍ കൂടുതല്‍ മന്ത്രിയായി തുടരാന്‍ കഴിയില്ല. മൂന്നുമാസം കഴിഞ്ഞാല്‍ ലോകായുക്ത തന്നെ പ്രോസിക്യൂഷന്‍ സ്‌റ്റെപ്പിലേക്ക് നീങ്ങും. ഇതോടെ ജലീല്‍ ജാമ്യം എടുക്കേണ്ടിവരികയും വിചാരണ നേരിടേണ്ടിവരികയും ചെയ്യുമെന്ന് ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു.
ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയാണ് നൽകിയിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാവാത്തതിനാലാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ജലീലിന്റെ അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടത്. ഉയര്‍ന്ന ശമ്പളത്തില്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ളവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കരുതെന്ന ചട്ടമുള്ളപ്പോഴായിരുന്നു ജലീലിന്റെ ബന്ധുനിയമനം.
Discussion about this post