തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി.
വാക്സിൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്താനും തീരുമാനമായി. കണ്ടൈൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ 9 മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും. വാക്സിൻ വിതരണം സുഗമമാക്കാൻ ടോക്കൻ സംവിധാനം ഓൺലൈനായി ഏർപ്പെടുത്തും.
വാരന്ത്യങ്ങളിൽ കർശന പരിശോധന നടത്തണം, പരിശോധന, നിരീക്ഷണം, നടപടികൾ എന്നിവ ശക്തമാക്കണം. ഉത്തരവുകൾ ഇറക്കുമ്പോൾ സമാനം സ്വഭാവം ഉണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകി.
ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. പ്രതിരോധവും നിയന്ത്രണവും കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ സെക്ടറൽ ഓഫീസർമാരെയും പോലീസിനെയും വിന്യസിക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു.
Discussion about this post