തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പോലീസാണ് തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്തത്. സോളാർ കേസുമായി ബന്ധപ്പെട്ട ചെക്ക് തട്ടിപ്പ് കേസിലാണ് അറസ്റ്റ്.
12 ലക്ഷത്തിന്റെ ചെക്ക് കേസില്‍ തുടര്‍ച്ചയായി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റിന് കോടതി ഉത്തരവിടുകയായിരുന്നു. അറസ്റ്റിലായ സരിതയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
സോളര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സോളാര്‍ തട്ടിപ്പില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് അറസ്റ്റ്.
Discussion about this post