തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിൽ അയ്യപ്പസ്വാമിയെ അവഹേളിച്ച് ബോര്‍ഡ് സ്ഥാപിച്ച എസ് എഫ് ഐ നേതാക്കള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുവാന്‍ കോടതി ഉത്തരവിട്ടു. ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ അഡ്വ കെ കെ അനീഷ് കുമാറിന്റെ പരാതിയില്‍ തൃശ്ശൂര്‍ ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
എസ്‌എഫ്‌ഐ ജില്ല വൈസ് പ്രസിഡന്റ് ഹസ്സന്‍ മുബാരക്, സൗരവ് രാജ്, നന്ദന ആര്‍, യദുകൃഷ്ണ വി എസ് എന്നിവര്‍ക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് സെക്ഷന്‍ 153A , 295, 504. ആണ് ചുമത്തിയിരിക്കുന്നത്.
Discussion about this post