Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദഭാൽക്കർ കാക്കാ: ആശുപത്രിക്കിടക്കയും പ്രാണവായുവും മറ്റൊരു ജീവൻ രക്ഷിക്കാൻ വിട്ടുനൽകി സ്വജീവിത സമർപ്പണം ചെയ്ത സ്വയംസേവകൻ

by Brave India Desk
Apr 28, 2021, 08:42 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നാഗ്പൂർ:

നാരായൺ ദഭാൽക്കർ . നാഗ്പൂരിൽ എല്ലാവരും ദഭാൽക്കർ കാക്കാ എന്ന് വിളിയ്ക്കുന്ന എൺപത്തിയഞ്ച് വയസ്സുള്ള സ്വയംസേവകനാണ്. ജീവിതം മുഴുവൻ സമാജസേവനപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലും സജീവമായിരുന്നു.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

രാജ്യമാകമാനം ബാധിച്ച കോവിഡിന്റെ രണ്ടാം തരംഗം  ദഭാൽക്കർ കാക്കയേയും വെറുതേവിട്ടില്ല. രക്തത്തിലെ ഓക്സിജൻ അളവ് വളരെക്കുറഞ്ഞ അദ്ദേഹത്തിനെ ആശുപത്രിയിലാക്കേണ്ടി വന്നു.. സമൂഹത്തിൽ അത്യാവശ്യം നല്ലനിലയിലായിരുന്നിട്ടു കൂടി വളരെയധികം പണിപ്പെട്ട ശേഷമാണ് അദ്ദേഹത്തിന് ഒരു ആശുപത്രിക്കിടക്ക ലഭിച്ചത്.

ആശുപത്രിയിൽ ചികിത്സ ലഭിച്ചുതുടങ്ങിയതിനു ശേഷം രോഗാവസ്ഥ അൽപ്പം മെച്ചപ്പെട്ടു വരികയായിരുന്നു. അപ്പോഴാണ് അവിടെ റിസപ്ഷനിൽ നാൽപ്പതു വയസ്സുവരുന്ന ഒരു സ്ത്രീ പ്രാണവായുവിനായി പിടയുന്ന തന്റെ ഭർത്താവിനു വേണ്ടി ഒരു കിടക്ക ലഭിയ്ക്കാൻ അധികൃതരോട് യാചിയ്ക്കുന്നത് ദഭാൽക്കർ കാക്കാ ശ്രദ്ധിച്ചത്.

“എന്റെ കിടക്ക ഈ സ്ത്രീയുടെ ഭർത്താവിനു നൽകൂ” …ദഭാൽക്കർ  കാക്കാ തന്നെ ശ്രുശൂഷിക്കുന്ന മെഡിക്കൽ ടീമിനോട് അഭ്യർത്ഥിച്ചു. “എനിയ്ക്ക് എൺപത്തിയഞ്ച് വയസ്സായി. എന്റെ ജീവിതം ഞാൻ നന്നായി ജീവിച്ചു കഴിഞ്ഞു. ആ സ്ത്രീയുടെ ഭർത്താവ് അധികം പ്രായമില്ലാത്തയാളാണ്. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്”. നാരായൺ ദഭാൽക്കർ പറഞ്ഞു.

ആശുപത്രിയിൽ തന്റെ കൂടെയെത്തിയ ചെറുമകനോട് തീരുമാനം അറിയിച്ച ശേഷം വീട്ടിലുള്ള മകളേയും ആ തീരുമാനം അദ്ദേഹം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. വേദനയോടെയാണെങ്കിലും തന്റെ പിതാവിന്റെ തീരുമാനത്തോട് മകൾ യോജിച്ചു. ആശുപത്രി അധികൃതർക്ക് ചികിത്സയിലുള്ള ഒരു രോഗിയെ പാതിവഴിയിൽ പറഞ്ഞു വിടാനാകുമായിരുന്നില്ല. എന്നാൽ ദഭാൽക്കർ കാക്ക ഔദ്യോഗികമായി തന്നെ ഒരു സമ്മതപത്രം ഒപ്പിട്ട് നൽകി. ചികിത്സയിൽ നിന്ന് താൻ സ്വയം വിടുതൽ ചെയ്യുന്നതായും സ്വന്തമിഷ്ടപ്രകാരം ആശുപത്രിക്കിടക്ക ഒഴിയുന്നതായുമാണ് ആ സമ്മതപത്രത്തിലുണ്ടായിരുന്നത്.

ആശുപത്രിക്കിടക്ക ആ ചെറുപ്പക്കാരനു നൽകിയശേഷം വീട്ടിലെത്തിച്ച ദഭാൽക്കർ കാക്ക മൂന്നു ദിവസം കഴിഞ്ഞപ്പോൾ രോഗബാധിതനായി അന്തരിച്ചു.

പുണ്യഭൂമിയായ നിനക്കുവേണ്ടി ശരീരം പതിയ്ക്കട്ടെയെന്ന പ്രാർത്ഥന എന്നും ജപിയ്ക്കുന്ന സ്വയംസേവകൻ തന്റെ ധ്യേയനിഷ്ഠയോടു കൂടിയ വീരവ്രതം അവസാന ശ്വാസം വരെ കാത്ത് രക്ഷിയ്ക്കുന്നതിന്റെ മകുടോദാഹരണമാണ് നാരായൺ ദഭാൽക്കർ എന്ന ദഭാൽക്കർ കാക്കയുടെ ഈ ത്യാഗം. കോവിഡ് മഹാമാരി രാജ്യമാകെ കാട്ടുതീ പോലെ പടർന്ന് പിടിയ്ക്കുമ്പോൾ, സ്വാർത്ഥതയുടെയും ഋണാത്മകതയുടേയും വാർത്തകൾ രാജ്യമാകെ അതേക്കാൾ വേഗത്തിൽ നിറയുമ്പോൾ സകല സ്വയംസേവകരുടേയും ധ്യേയനിഷ്ഠയുടെ ഉദാഹരണമാകുന്നു നാരായൺ ദഭാൽക്കർ എന്ന ഈ എൺപത്തിയഞ്ചുകാരനായ സ്വയംസേവകൻ.

Tags: positive newsSacrificeCovid 19Oxygen ScarcityNarayan DabhadkarSwayamsevakSanghRashtriya Swayamsevak SanghRSSmaharashtranagpur
Share40
Tweet
Send
Share

Latest stories from this section

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies